2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ; വെല്ലുവിളിച്ച് കോടിയേരി

തിരുവനന്തപുരം: കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് തയ്യാറുണ്ടോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭക്ക് വേണ്ടി ലോക്‌സഭാംഗത്വം രാജിവയ്ക്കുന്ന ജോസ് കെ. മാണിയുടെ നടപടി കോട്ടയം മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം കൂടി തന്റെ ടേം പൂര്‍ത്തിയാകാനിരിക്കേ ജോസ് കെ. മാണിയുടെ രാജി വഴി മണ്ഡലത്തിന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നും കോടിയേരി വിമര്‍ശിച്ചു. ഇത് കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് ഒഴിവാക്കാന്‍ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്. ഇതിന് കേരളാ കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണെന്നും അദ്ദഹം പറ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.