2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു

  • ഡ്രൈവറുടെ നില ഗുരുതരം

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. വിദ്യാര്‍ഥികളായ വിദ്യാലക്ഷ്മി, ആദിത്യന്‍, സ്‌കൂളിലെ ആയ ലതാ ഉണ്ണി എന്നിവരാണ് മരിച്ചത്. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. കിഡ്‌സ് വേള്‍ഡ് ഡേ കെയറിന്‍റെ വാനാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്‍റെ ഡ്രൈവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 

അതേസമയം, ഡ്രൈവര്‍ അനില്‍കുമാറിനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.