2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

കൊച്ചിയിലെ കവര്‍ച്ചയ്ക്കു പിന്നില്‍ ബംഗ്ലാദേശി സംഘം

തിരുവനന്തപുരം: കൊച്ചി നഗരത്തെ ഭീതിയിലാഴ്ത്തിയ കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശി സംഘമാണെന്ന് പൊലിസിന്റെ കണ്ടെത്തല്‍. പുല്ലേപ്പടിയിലും എരൂപിലും വീടിന്റെ ജനാലകള്‍ തകര്‍ത്ത് മോഷണം നടത്തിയ സംഘത്തിലെ മൂന്നുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

റോണി, അര്‍ഷദ്, ഷെഹസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. തൃപ്പൂണിത്തുറ സി.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഞായറാഴ്ച കേരളത്തില്‍ എത്തിക്കുമെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. പതിനൊന്നംഗ സംഘത്തിലെ മൂന്നു പേരാണ് പിടിയിലായിരിക്കുന്നത്.

ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ വ്യാജരേഖകളുണ്ടാക്കി പത്ത് വര്‍ഷം മുന്‍പാണ് ബംഗാളില്‍ താമസമാക്കിയതെന്നും പൊലിസ് കണ്ടെത്തി.

റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. ക്യത്യത്തിനു ശേഷം ട്രെയിനില്‍ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

അതേസമയം പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായും പൊലിസ് കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ മുര്‍ഷിദാബാദ് വഴി ബംഗ്ലാദേശിലേക്ക് കടന്നതായാണ് വിവരം. ഇവരെ കണ്ടെത്താന്‍ ബോര്‍ഡര്‍ പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.