2018 January 11 Thursday
അത്യാഗ്രഹിക്ക് ഒരിക്കലും പണമില്ല
ബെന്‍ജോണ്‍സണ്‍

ജെ.ഡി.യു എല്‍.ഡി.എഫിലേക്ക്

  • അനുകൂല സമയമെന്ന് വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് എല്‍.ഡി.എഫ് പ്രവേശനം സംബന്ധിച്ച തീരുമാനമുണ്ടായത്. 14 ജില്ലാ പ്രസിഡന്‍ുമാരും തീരുമാനത്തെ അനുകൂലിച്ചു. നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവും. ഇതാണ് അനുകൂല സമയമെന്നും ദേശീയ തലത്തില്‍ ശരദ് യാദവിനൊപ്പമാണെന്നും വീരേന്ദ്രകുമാര്‍ പ്രതികരിച്ചു.

ഇതിനിടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

പാര്‍ട്ടി ദേശീയ നേതാവ് നിതീഷ് കുമാറിന്റെ ബി.ജെ.പി ബാന്ധവത്തില്‍ പ്രതിഷേധിച്ച് എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചതോടെയാണ് മുന്നണിമാറ്റത്തിന് അരങ്ങൊരുങ്ങിയത്. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.