2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഹെലികോപ്റ്റര്‍ വിവാദത്തിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

വിവാദം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല

 

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദം കത്തിനില്‍ക്കെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്നിന് തിരുവനന്തപുരം എ.കെ.ജി സെന്ററിലാണ് യോഗം. ഹെലികോപ്റ്റര്‍ യാത്ര വിവാദമായതോടെ യാത്രയ്ക്കു ചെലവായ എട്ടു ലക്ഷം രൂപ സി.പി.എം ഫണ്ടില്‍നിന്ന് നല്‍കാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.

പാര്‍ട്ടി സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്ത് വേണ്ടതു ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തിയ സംഭവം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിഷയം ചര്‍ച്ച ചെയ്യാതെ പിരിഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.