2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അംഗീകാരമില്ലാത്തത് മറച്ചുവെച്ചു, പത്താം ക്ലാസ് പരീക്ഷ എഴുതാനാവാതെ 29 കുട്ടികള്‍

കൊച്ചിയില്‍ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍. തോപ്പുപടി അരൂജ ലിറ്റില്‍സ്റ്റാര്‍സ് സ്‌കൂളിലാണ് സംഭവം.

സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയാണ്.

സ്‌കൂളിന് സി.ബി.എസ്.ഇ അംഗീകാരമില്ലാത്തത് സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചു. കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്തതിട്ടില്ലെന്ന് സ്‌കൂള്‍ അറിയിച്ചത് കഴിഞ്ഞ ദിവസം മാത്രമാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

പരീക്ഷ അടുത്തിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം അറിയുന്നത്.

എട്ടാം ക്ലാസ് വരെ മാത്രമാണ് അരൂജ സ്‌കൂളിന് അംഗീകാരമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒമ്പതാം ക്ലാസിന് ശേഷം വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ മറ്റ് സ്‌കൂളിലേക്കെത്തിച്ചാണ് പത്താംക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.