2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

10000 രൂപയ്ക്ക് ഷവോമിയുടെ കിടിലന്‍ ഫോണ്‍

പ്രമുഖ ടെക്‌നോളജി കമ്പനിയായ ഷവോമി പുതിയതായി റെഡ്മി 4എ, റെഡ്മി 4, മി റൗട്ടര്‍ 3 സി എന്നീ പുതിയ മൊബൈല്‍ഫോണുകള്‍ കൂടി വിപണിയിലിറക്കി.

കൂടാതെ ഷവോമിയുടെ എക്‌സ്‌ക്ലൂസീവ് ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറായ മി ഹോം സ്‌റ്റോറും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷവോമിയുടെ ഇന്റര്‍നെറ്റ് പ്ലസും പുതിയ റീട്ടെല്‍ സമീപനവും സംയോജിപ്പിച്ച് ഇകൊമേഴ്‌സ് സേവനങ്ങളും പുതിയ ഉപയോക്തൃ അനുഭവങ്ങളും ഓഫ്‌ലൈന്‍ റീട്ടെയ്‌ലില്‍ ലഭ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് പുതിത ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തികൊണ്ട്്് ഷവോമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ഷവോമിയുടെ വൈസ് പ്രസിഡന്റുമായ മനു ജെയ്ന്‍ പറഞ്ഞു.

റെഡ്മി നോട്ട് 4 ആഗോളതലത്തില്‍ ആദ്യമായി വിപണിയിലിറക്കിയത് ഇന്ത്യയിലാണ്. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറുള്ള ഈ ഫോണിന് 9999 രൂപയാണ് വില. പ്രീമിയം മെറ്റല്‍ ബോഡിയും ആനോഡൈസ്ഡ് ഹൈഗ്ലോസ് അലൂമിനിയം ലൈനുകളും മനോഹരമായ രൂപകല്‍പ്പനയും 13 എംപി സിമോസ് കാമറയും 5 എംപി എഫ്/2.0 അപ്പേര്‍ച്ചര്‍ ഫ്രന്റ് കാമറയുമാണ് ഇതിന്റെ പ്രത്യേകത.

കൂടാതെ 6999 രൂപ മുതല്‍ വിലയുളള റെഡ്മി 4 സ്മാര്‍ട്ട്‌ഫോണ്‍, മി റൗട്ടര്‍ 3സി എന്നിവയും ഷവോമി പുറത്തിറക്കി. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ടാകോര്‍ പ്രോസസറും അഡ്രീനോ 505 ജിപിയുവുമുള്ള റെഡ്മി 4 ഗെയിമിനും മള്‍ട്ടിടാസ്‌ക്കിംഗിനും ഉപകരിക്കുന്നതാണ്.

4100 എംഎഎച്ച് ബാറ്ററിയുള്ളതിനാല്‍ രണ്ട് ദിവസം വരെ സാധാരണരീതിയില്‍ ഉപയോഗിക്കാം. 13 എംപി റിയര്‍ കാമറയും 5 എംപി ഫ്രന്റ് കാമറയുമുണ്ട്.

ഷവോമിയുടെ ഇന്ത്യയിലെ ആദ്യത്തെ റൗട്ടറാണ് മി റൗട്ടര്‍ 3സി. ഉയര്‍ന്ന പ്രകടനത്തിനായി നാല് ആന്റിനകളും പിസിബി സര്‍ക്ക്യൂട്ടും 2-ട്രാന്‍സ്മിറ്റ്, 2-റിസീവ് ആന്റിനകളുമുണ്ട്. മി റൗട്ടര്‍ 3സിക്ക് 64 എംബി റാമും 300 എംബിപിഎസ് വയര്‍ലെസ് സ്പീഡുമാണുള്ളത്. 20 കംപ്യൂട്ടിംഗ് ഉപകരണങ്ങളും 44 ഇന്റര്‍നെറ്റ് ഉപകരണങ്ങളും അടക്കം 64 ഉപകരണങ്ങള്‍ കണക്ട് ചെയ്യാനാകും. 1199 രൂപയാണ് വില.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.