2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ആയിരത്തില്‍ താഴെ ഐ.എസ് ഭീകരര്‍ ഇപ്പോഴും ഇറാഖിലും സിറിയയിലും ഉണ്ടെന്ന് സഖ്യസേന

ബഗ്ദാദ്: ഇറാഖ്, സിറിയ മേഖലകളില്‍ ആയിരത്തില്‍ താഴെ ഐ.എസ് ഭീകരര്‍ ഇപ്പോഴുമുണ്ടെന്ന് യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന.

ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐ.എസിനെ തുടച്ചുനീക്കിയെന്ന പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ പിന്നിടുന്നതിനിടെയാണ് സഖ്യസേനയുടെ പുതിയ വെളിപ്പെടുത്തല്‍.

2014 മുതല്‍ യു.എസ് സഖ്യസേന ഇറാഖില്‍ ഐ.എസിനെതിരെ ആക്രമണം തുടങ്ങിയിട്ടുണ്ട്. ഇറാഖി സര്‍ക്കാരിനൊപ്പവും സിറിയയില്‍ കുര്‍ദ്, അറബ് സേനയ്‌ക്കൊപ്പവും ചേര്‍ന്നാണ് യു.എസ് സഖ്യസേന ഐ.എസിനെതിരെ ആക്രമണം നടത്തിയിരുന്നത്.

സിറിയന്‍ മേഖലയിലും പടിഞ്ഞാറന്‍ ഇറാഖിലുമാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കഴിയുന്ന ഐ.എസ് ഭീകരര്‍ ഉള്ളതെന്ന് സഖ്യസേന ഇമെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു.

ഐ.എസിനെ പൂര്‍ണമായും തുരത്തിയതായി ഇറാഖ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറിയയില്‍ ഐ.എസിനെതിരായ ആക്രമണത്തില്‍ നിന്നു പിന്മാറുന്നതായി റഷ്യയും അറിയിച്ചിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.