2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

1000 രൂപ കുറവില്‍ ഹോണര്‍ 7 എക്‌സ്

ഹോണര്‍ 7 എക്‌സിന് ഇന്ത്യയില്‍ 1000 രൂപ കുറച്ചു. ഇപ്പോള്‍ ഫോണ്‍ 11,999 രൂപക്ക് ലഭിക്കും. 32ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഫോണിനുള്ളത്. 64ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണിന്റെ വില 14,999 രൂപയാണ്.

ഹുവൈയുടെ ഉടമസ്ഥതതയിലുള്ള ഹോണര്‍ 7 എക്‌സില്‍ പുതിയ സോഫ്റ്റ്‌വെയറുകളാണ് ഉള്ളത്. ഗൈം സ്യൂട്ട്, റൈഡ്‌മോഡ്, എ.ആര്‍ ലെന്‍സ് എന്നിവ ഫോണിലുള്ള സോഫ്റ്റുവെയറുകളാണ്. ഇന്ത്യയില്‍ ഹോണര്‍7 എക്‌സ് ഇറങ്ങിയത് ഡിസംബറിലാണ്.

ആമസോണില്‍ ഫോണിന് ഇ.എം.ഐയോടൊപ്പം എക്‌സേഞ്ചിങ് ഓഫറും നല്‍കിയിട്ടുണ്ട്. നീല, കറുപ്പ്, ഗോള്‍ഡ് നിറങ്ങളില്‍ 7 എക്‌സ് ലഭ്യമാണ്.

ഹോണര്‍ 7 എക്‌സിന്റെ പ്രത്യേകതകള്‍

രണ്ട് നാനോ സിം ഇടാനുള്ള സൗകര്യം ഫോണില്‍ ഒരുക്കിയിട്ടുണ്ട്. 5.93ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. 16,2 മെഗാപിക്‌സലാണ് റിയര്‍ കാമറ. 8മെഗാപിക്‌സലാണ് കാമറാസെന്‍സര്‍. 32.64ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ മൈക്രാ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 256ജിബി മെമ്മറി കാര്‍ഡ് വരെ ഉപയോഗിക്കാം. 3340എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. 165ഗ്രാമാണ് ഫോണിന്റെ തൂക്കം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.