2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പത്ത് ദിവസത്തിനിടെ സിറിയയില്‍ കൊല്ലപ്പെട്ടത് നൂറോളം പേര്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ പത്ത് ദിവസത്തിനിടെ സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറോളം പേരെന്ന് യു.എന്‍. മൂന്നുമാസത്തിനിടെ നടന്ന ആക്രമണങ്ങള്‍ക്കിടെ നാലു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും യു.എന്‍ പ്രതിനിധി അറിയിച്ചു.

സ്‌കൂള്‍, മാര്‍ക്കറ്റ്, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ നടന്ന ആക്രമണത്തില്‍ 26 കുട്ടികള്‍ ഉള്‍പ്പെടെ 103 പേര്‍ കൊല്ലപ്പെട്ടെന്നാണ് യു.എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മിക്കായേല്‍ ബക്കാലെറ്റ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം നിസ്സംഗത പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

അതിനിടെ പ്രധാന സഖ്യകക്ഷിയായ റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ താവളങ്ങള്‍ക്കെതിരേ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ആക്രമണത്തിനിരയായ ഈ പ്രദേശങ്ങളില്‍ ഏകദേശം മൂന്ന് ദശലക്ഷം പേര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ പകുതിയോളം പേര്‍ ഇതിനകം യുദ്ധഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നു ഇങ്ങോട്ട് പലായനം ചെയ്തവരാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News