2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ക്രിപ്‌റ്റോ കറന്‍സി ഇടപാട് നിരോധിക്കുന്നു: വാങ്ങിയാലും വിറ്റാലും 10 വര്‍ഷം ജയില്‍

 

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി ഇടപാട് നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ നിയമം വരുന്നു. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സി വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന വിധത്തിലാണ് പുതിയ നിയമം വരുന്നത്.

നേരിട്ടോ അല്ലാതെയോ ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തുന്നവര്‍ക്ക് ശിക്ഷ ബാധകമായിരിക്കും. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായും കണക്കാക്കും.

കഴിഞ്ഞവര്‍ഷമാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടിനക്കുറിച്ച് പഠിച്ച് നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് കരട് ബില്‍ തയാറാക്കുന്ന സമിതിയെ നയിക്കുന്നത്. സെബി അംഗങ്ങളും ഈ സമിതിയിലുണ്ട്. വിവിധ അന്വേഷണ ഏജന്‍സികളുടെ പ്രതിനിധികളും പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.