2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഗോവയില്‍ കോണ്‍ഗ്രസ് വിട്ട 10 എം.എല്‍.എമാര്‍ ഇന്ന് അമിത് ഷായെ കാണും

 

ന്യൂഡല്‍ഹി: ഗോവയില്‍ കോണ്‍ഗ്രസിന് നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന 10 എം.എല്‍.എമാര്‍ ഇന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കാണും. മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടത്.

കോണ്‍ഗ്രസിന് ആകെയുള്ള 15 എം.എല്‍.എമാരില്‍ പത്ത് പേരാണ് ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോണ്‍ഗ്രസ് വിട്ടത്.
തങ്ങള്‍ പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ച് ചന്ദ്രകാന്ത് കവ്‌ലേക്കറും മറ്റു ഒന്‍പത് പേരും സ്പീക്കര്‍ക്ക് കത്തുനല്‍കുകയായിരുന്നു.

 

ഇതോടെ കോണ്‍ഗ്രസില്‍ അഞ്ച് എം.എല്‍.എമാര്‍ മാത്രമായി ചുരുങ്ങി. ഗോവയിലെ 40 അംഗ നിയമസഭയില്‍ 17 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.

പുതുതായി കൂടുതല്‍ എം.എല്‍.എമാര്‍ ഭരണകക്ഷിയിലേയ്ക്ക് വന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയ നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

മുന്‍ മുഖ്യമന്ത്രിമാരായ പ്രതാപ് സിങ് റാണെ, ദിഗംബര്‍ കമ്മത്ത്, രവി നായിക്ക്, ലൂസിഞ്ഞോ ഫലേറോ എന്നിവരും കര്‍ട്ടോറിം എം.എല്‍.എ അലെക്‌സോ റെജിനാള്‍ഡോ ലൊറെന്‍സോയുമാണ് നിലവില്‍ ശേഷിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.