2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മുംബൈയില്‍ പഴയ കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു; 40ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുംബൈ: പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാല്‌നില കെട്ടിടം തകര്‍ന്ന് വീണ് മുംബൈയിലെ ഡോങ്ക്രിയില്‍ പത്ത് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇന്ന് രാവിലെ 11.45ഓടെയായിരുന്നു അപകടം.

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്താകെ പെയ്യുന്ന കനത്ത മഴയില്‍ അപകടം നടന്ന കെട്ടിടത്തിനടുത്തായുള്ള ഭൂരിഭാഗം കെട്ടിടങ്ങളും ജീര്‍ണാവസ്ഥയില്‍ അപകടാവസ്ഥയില്‍ തുടരുകയാണ്. ഇടുങ്ങിയ സ്ഥലത്താണ് അപകടം നടന്നിട്ടുള്ളതെന്നതിനാല്‍ ഇവിടേക്ക് ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.

വലിയ ശബ്ദം കേടപ്പോള്‍ ഭൂമികുലുക്കമാണെന്നാണ് കരുതിയതെന്ന് സംഭവത്തിന് സാക്ഷിയായ യുവാവ് പറഞ്ഞു. സംഭവസ്ഥലത്തേക്ക് ചെന്നപ്പോള്‍ കെട്ടിടം തകര്‍ന്നു വീഴുന്നതാണ് കണ്ടത്. എട്ടോളം കുടുംബങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.