2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഭാരവും അമിതവണ്ണവും കുറയ്ക്കാന്‍ ഈ 10 കാര്യങ്ങള്‍ ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇന്നു തന്നെ അത് ഉപേക്ഷിക്കുക

 

ജാലവിദ്യപോലെ പെട്ടന്ന് ഭാരം കുറക്കാന്‍ വേണ്ടി തെറ്റായ ധാരാളം ഭക്ഷണരീതികള്‍ നിലവിലുണ്ട്. ഇതില്‍ പലതും നല്ലതായി തോന്നുമെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുന്ന മാര്‍ഗങ്ങളാണ്. അവയുടെ അനന്തരഫലം സംബന്ധിച്ച് ഇതുവരെ മികച്ച ഗവേഷണങ്ങളോ പഠനങ്ങളോ നടന്നിട്ടില്ല. അമിത വണ്ണവും ഭാരവും കുറയ്ക്കുന്നതിനായി ഒരു ഡോക്ടറുടെ നിര്‍ദേശം പോലുമില്ലാതെ താഴെ പറയുന്ന അശാസ്ത്രീയ കാര്യങ്ങള്‍ ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇന്ന് തന്നെ അവ നിര്‍ത്തുക.

1. ഭക്ഷണം കഴിക്കാതിരിക്കുക.
പ്രാതലും ഊണും അത്താഴവും ഒഴുവാക്കി കലോറി കുറക്കാമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈയടുത്ത് മൃഗങ്ങളില്‍ നടത്തിയ പഠനം തെളിയിക്കുന്നത് എല്ലാനേരവും ഭക്ഷണം കഴിക്കുന്ന എലികള്‍ക്കാണ് ഒരുനേരം ഭക്ഷണം കഴിക്കുന്ന എലികളെക്കാള്‍ കൂടുതല്‍ ആരോഗ്യം.

2. ഭക്ഷണത്തിന് മുമ്പേ വിനാഗിരി കഴിക്കുക
രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും മന്ദഹസരം തോന്നിക്കാനും വിനാഗിരി കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അസിഡിക്കായ വിനാഗിരി കൂടിയ അളവില്‍ കഴിക്കുന്നത് തൊണ്ടക്കും വയറിനും നല്ലതല്ല. വിനാഗിരി സാലഡില്‍ ചേര്‍ത്ത് ഭക്ഷണം ക്രമീകരിച്ചാല്‍ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

3. കൊഴുപ്പില്ലാത്ത ഭക്ഷണം മാത്രം കഴിക്കുക.
കൊഴുപ്പില്ലാത്ത ഭക്ഷണം മാത്രം കഴിക്കുന്നത് കൊണ്ട് തടി കുറയില്ല. മറിച്ച് രോഗത്തിലേക്ക് കൂപ്പ് കുത്തുകയെ ഉള്ളൂ. ആവശ്യാനുസരണം കൊഴുപ്പ് ശരീരത്തിലെത്തിയില്ലെങ്കില്‍ എപ്പോഴും വിശപ്പനുഭവപെടുകയും ചര്‍മം വരണ്ടിരിക്കുകയും മനസ്സിന് ക്ഷീണം തോന്നുകയും ചെയ്യും. കൊഴുപ്പ് കുറക്കുന്നത് അനന്തമായ ഭാരക്കുറവിന് കാരണമാകുമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

4. ഐസ് വെളളം കുടിക്കുക.
തണുത്ത വെളളം കുടിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഐസിട്ട വെളളം കുടിച്ചാല്‍ ഭാരം കുറയില്ല. തണുത്ത വെള്ളം കുടിക്കുമ്പോള്‍ ശരീര താപം കുറക്കാന്‍ വേണ്ടി വെറും 8 കലോറി മാത്രമേ ചിലവാകൂവെന്നതിനാല്‍ ഇത് ഉപകാരപ്രദമല്ല.

5. ഒരേ രീതിയിലിളള ഭക്ഷണം മാത്രം കഴിക്കുക.
പല മുറി വൈദ്യന്‍മാരും വണ്ണം കുറക്കാന്‍ ഒരേ രീതിയിളുളള ഭക്ഷണം കഴിക്കാന്‍ ആവശ്യപെടാറുണ്ട്. വളരെ പെട്ടന്ന് തടി കുറയുമെങ്കിലും ഇത് ആരോഗ്യകരമല്ല. മാത്രമല്ല ഒരേ ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീരത്തിനാവശ്യമുളള ന്യുട്രിയന്‍സ് ലഭിക്കില്ല.

6. സോഡയിലേക്കുളള ചുവട് വെപ്പ്
ഷുഗറി സോഡയില്‍ നിന്നും ഡയറ്റ് സോഡയിലേക്ക് മാറിയാല്‍ ആരോഗ്യകരമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഡയറ്റ് സോഡയായാലും അതുപോലുളള മറ്റേതെങ്കിലും പാനീയമായാലും അതിന്റെതായ അപകടസാധ്യതയുണ്ട്. ഡയറ്റ് സോഡ കഴിക്കുന്നവര്‍ക്ക് അത് പൂര്‍ണമായും ഒഴിവാക്കുന്നവരെക്കാള്‍ വലിയ വയറും ഭാരം കൂടുതലുമായിരിക്കും.

7. ആഹാരത്തിന് പകരം ഷെയ്ക്കുകള്‍ കുടിക്കല്‍
ഒരു നേരം പ്രോട്ടീനടങ്ങിയ ഷെയ്ക്ക് കുടിച്ചാല്‍ ഭാരം കുറയണമെങ്കില്‍ മറ്റുളള സമയങ്ങളില്‍ കാര്‍ബോഹൈഡ്രറ്റും ഫാറ്റുമടങ്ങിയ ആഹാരം കഴിക്കണം. എല്ലാസമയവും ഷെയ്ക്ക് മാത്രം കുടിച്ചാല്‍ ശരീരത്തില്‍ മറ്റുള്ള ന്യൂട്രിയനുകള്‍ കുറയുകയും ഖരാഹാരം കഴിച്ച് തുടങ്ങിയാല്‍ വീണ്ടും തടി വെക്കുകയും ചെയ്യും.

8. ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്യല്‍
ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്താല്‍ കലോറി കുറയില്ല. ഒഴിഞ്ഞ വയറുമായി ജിമ്മില്‍ പോയാല്‍ മസില്‍ കുറയുമെന്ന വാദം തെറ്റാണ്. കാരണം വിശ്രമത്തിലിരിക്കിമ്പോയാണ് മസില്‍ കലോറികുറക്കുന്നത്.

9. ദിവസത്തില്‍ 1,200 കലോറിയില്‍ താഴെയാണോ നിങ്ങള്‍ കഴിക്കുന്നത്.
കലോറി കുറച്ചാല്‍ ഭാരം കുറയും. പക്ഷേ അധികമായാല്‍ നമ്മുടെ ശരീരത്തിനെ ദോഷമായി ബാധിക്കും. ആവശ്യാനുസരണം കലോറിയില്ലെങ്കില്‍ ശരീരത്തില്‍ മെറ്റബോളിസം കുറഞ്ഞ് ഭാരക്കുറവുണ്ടാവും.

10. എപ്പോഴും ഷുഗര്‍ ഫ്രീ ഫുഡ്ഡാണോ നിങ്ങള്‍ കഴിക്കുന്നത് ?
എല്ലാ സമയത്തും ഷുഗര്‍ഫ്രീ ഭക്ഷണം മാത്രം കഴിക്കുന്നത് കൊണ്ട് അമിതഭാരവും വണ്ണവും കുറയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.