2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം; സംസ്ഥാനത്ത് മദ്യകുംഭകോണമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാനുളള അനുമതിക്കു പിന്നില്‍ അഴിമതിയുണ്ടെന്നു മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. മന്ത്രിസഭ തീരുമാനിക്കാതെയാണ് അനുമതി നല്‍കിയത്.

ബ്രൂവെറിയ്ക്കു ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശനിര്‍മിത മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്തെ മദ്യമാഫിയയെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കളളക്കളി നടത്തി. വിദേശകമ്പനികളുമായി രഹസ്യ ഇടപാടു നടന്നിട്ടുണ്ട്. എത്രകോടിയുടേതാണ് ഈ ഇടപാടെന്ന് പുറത്തുവരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

നേരത്തേ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റ് വഴി വിദേശനിര്‍മിത വിദേശ മദ്യവും വൈനും വില്‍ക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വില്‍പന ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും മദ്യവില്‍പനയ്ക്ക് അനുമതി നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.