2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

വത്സന്‍ തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തലശ്ശേരി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ 52കാരിയെ തടഞ്ഞ കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് മാറ്റി. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

നവംബര്‍ അഞ്ചിന് ശബരിമല സന്നിധാനത്ത് ബന്ധുവിന്റെ കുട്ടിയുടെ ചോറൂണിനെത്തിയ 52കാരിയെ തടഞ്ഞ സംഭവത്തില്‍ വത്സന്‍ തില്ലങ്കേരി, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ സന്നിധാനം പൊലിസാണ് കേസെടുത്തത്. ജാമ്യം നിഷേധിക്കുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തത്. സന്നിധാനത്തെത്തിയ സ്ത്രീയെ തടയാന്‍ മുന്‍കൂട്ടിയുള്ള തീരുമാനം ഉണ്ടായിരുന്നില്ലെന്നും യുവതീപ്രവേശന വിഷയം സംബന്ധിച്ച പ്രതിഷേധത്തിനിടെ അയ്യപ്പഭക്തര്‍ തടയുകയായിരുന്നെന്നും ഇതില്‍നിന്ന് പ്രതിഷേധക്കാരെ താന്‍ പിന്തിരിപ്പിക്കുകയായിരുന്നെന്നും ജാമ്യഹരജിയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.