2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദ്ദേശം

കൊല്ലം: തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കല്ലടയാറിന്റെ ഇരുകരകളിലുമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനുമുള്ള സന്ദേശം പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും മുഖേനയാണ് നല്‍കിയിട്ടുള്ളത്.

ഷട്ടറുകള്‍ പരമാവധി ഉയര്‍ത്താവുന്നത് 12 അടിയാണ്. ഓഖി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 7 അടി ഉയര്‍ത്തിയിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.