2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

തിരുവനന്തപുരം: ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയർ സെക്കന്ററിയില്‍ 83. 75% ശതമാനമാണ് വിജയം.3,09,065 വിദ്യാര്‍ഥികളാണ്  ഹയർ സെക്കന്ററിയില്‍ സംസ്ഥാനത്ത് ഈ വര്‍ഷം വിജയം നേടിയത്.

ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്ക്കും ഏറ്റവും കുറവ് പത്തനംതിട്ടയ്ക്കുമാണ്. 14735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 180 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്.

 www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in,www.results.kerala.gov.in, www.vhse.kerala.gov.in എന്നീ സൈറ്റുകളില്‍ നിന്നും ഫലമറിയാം. 

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 80.34 ശതമാനമാണ് വിജയം. പ്ലസ് വണ്‍ പരീക്ഷാ ഫലം മെയ് അവസാനമാണ് പ്രഖ്യാപിക്കുക.


Contents: kerala plus one result anounced 83.75 percent pass


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.