2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അര്‍ണബിന് വക്കീല്‍ നോട്ടിസ്

 

കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയില്‍ മലയാളികളെ അപമാനിച്ച റിപ്പബ്ലിക്ക് ടി.വി മാനേജിങ് ഡയരക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്കെതിരേ പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ്.
പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ ചെയര്‍മാനും സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ശശിയാണ് അഡ്വ. വി. ജയകൃഷ്ണന്‍ മുഖേന വക്കീല്‍ നോട്ടിസ് അയച്ചത്. മലയാളികള്‍ക്ക് അപമാനമുണ്ടാക്കിയ പരാമര്‍ശത്തിനു നിരുപാധികം മാപ്പപേക്ഷിക്കാനും അത് ചാനലില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രധാന സമയത്ത് സംപ്രേഷണം ചെയ്യണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു 10 കോടി രൂപ സംഭാവന നല്‍കി പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.