2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കുല്‍ഭൂഷണ്‍ കേസില്‍ പ്രതിഫലം വാങ്ങിയത് ഒരു രൂപ, ഹരീഷ് സാല്‍വേയ്ക്ക് കിട്ടി രാജ്യത്തിന്റെ ആദരവ്

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി പാകിസ്താനെതിരെ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറല്‍ ആകെ വാങ്ങിയ ഫീസ് ഒരു രൂപ മാത്രം. പക്ഷെ, അതോടൊപ്പം ഇന്ത്യയെന്ന രാജ്യത്തിന്റെ സ്‌നേഹവും ആദരവുമാണ് അദ്ദേഹത്തെ ഇന്ന് സമ്പന്നമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും സാല്‍വേയ്ക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. പിന്നാലെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രവിശങ്കര്‍ പ്രസാദും അഭിനന്ദന ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലും ഹരീഷ് സാല്‍വേയ്ക്ക് അഭിനന്ദന പ്രവാഹമാണ്.

മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാക് കോടതി നടപടിക്കെതിരെയാണ് ഹരീഷ് സാല്‍വേയുടെ നേതൃത്വത്തില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. കോടതിയില്‍ ഇന്ത്യ നിതീ നേടുകയും പാക് കോടതി വിധിക്ക് സ്‌റ്റേ ആവുകയും ചെയ്തു.

നിലവില്‍ രാജ്യത്ത് ഏറ്റവും അധികം തുക ഫീസ് ലഭിക്കുന്ന അഭിഭാഷകനാണ് ഹരീഷ് സാല്‍വേ. സര്‍ക്കാരിനു വേണ്ടി സാല്‍വേയെ കേസ് ഏല്‍പ്പിക്കുമ്പോള്‍ ഇതേച്ചൊല്ലി വിവാദങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഈ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ സാല്‍വേയ്ക്ക് നല്‍കുന്നത് ഒരു രൂപ മാത്രമാണെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.