2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്.പി എ.വി ജോര്‍ജിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. വ്യാജ മൊഴിയെക്കുറിച്ച് എ.വി ജോര്‍ജിന് അറിവുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷിന്റെ മൊഴിയാണ് വ്യാജമായി തയ്യാറാക്കിയത്.

കസ്റ്റഡി മര്‍ദനം അറിയിച്ച ഉദ്യോഗസ്ഥനോട് എസ്.പി മോശമായി പെരുമാറിയെന്നാണു റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എസ്.പി ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ വഴിവിട്ടു പ്രോത്സാഹിപ്പിച്ചതിനും തെളിവ് ലഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.