2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

മാഹിയിലെ ഷമേജിന്റെ കൊലയാളികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

മാഹി: ഷമേജ് വധക്കേസില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലിസിന് കിട്ടി. സംഭവ സ്ഥലത്ത് സി.സി.ടി.വി ഇല്ലാത്തതിനാല്‍ സമീപ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കൊലയാളികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്.

സി.പി.എം നേതാവ് ബാബു കൊല്ലപ്പെട്ടതിനു പിന്നാലെ രാത്രി പത്തോടെയാണ് ന്യൂമാഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഓട്ടോ ഡ്രൈവറായ ഷമേജിന് വെട്ടേറ്റത്. മാഹി മലയാള കലാഗ്രാമത്തിനടുത്ത് വച്ച് ഒരു സംഘം അക്രമികള്‍ ഷമേജിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.