2018 January 09 Tuesday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

പുതുച്ചേരി രജിസ്‌ട്രേഷന്‍: അമലാപോള്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തു നികുതി തട്ടിച്ച കേസില്‍ നടി അമല പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് 10 മണി മുതല്‍ ഒരു മണിവരെയുള്ള സമയത്ത് ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി.

അമലാപോളിന്റെ ജാമ്യഹരജി പത്തുദിവസങ്ങള്‍ക്കു ശേഷം പരിഗണിക്കും.

അമലാ പോള്‍ പുതുച്ചേരിയിലെ വിലാസത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ താമസിച്ചിരുന്നതായി രേഖയുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും മാത്രമേ യഥാര്‍ഥ താമസക്കാരനെ കണ്ടെത്താന്‍ കഴിയുകയുള്ളു എന്ന നിലപാടിലാണ് അന്വേഷണസംഘം.

സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.