2018 June 15 Friday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

പിണറായിയുടെ നിലപാടുകള്‍ മോദിയ്ക്കും ട്രംപിനും സമാനമെന്ന് ജനയുഗം എഡിറ്റര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എം.എല്‍.എയും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ് രംഗത്ത്. പിണറായിയുടെ നിലപാടുകള്‍ മോദിയ്ക്കും ട്രംപിനും സമാനമാണെന്ന് രാജാജി മാത്യു തോമസ് വിമര്‍ശിച്ചു.

സിപി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമസെമിനാറിലാണ് പരാമര്‍ശം.മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണ്. ‘കടക്ക് പുറത്ത്’ എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. പിണറായി വാര്‍ത്താ സമ്മേളനങ്ങളെ ഒഴിവാക്കുന്നത് മറു ചോദ്യങ്ങളെ ഭയന്നിട്ടാണെന്നും രാജാജി പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.