2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

സി.പി.എമ്മിന്റെ വീട്ടിലെ വാടകക്കാരല്ല സി.പി.ഐയെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി

കട്ടപ്പന: സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ. അങ്ങനെയാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാം. സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ശിവരാമന്റെ പ്രതികരണം.

കെ.എം. മാണിയെ മുന്നണിയില്‍ എടുക്കണമെന്ന് പറയുന്ന സഖാക്കളുടെ അഭിപ്രായത്തിനു മുന്നില്‍ ശിരസു നമിക്കുന്നുവെന്നും ശിവരാമന്‍ പറഞ്ഞു. മുന്നണി യോഗത്തിലെ തീരുമാനം അട്ടിമറിക്കുന്നത് സി.പി.ഐ അല്ല. എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ എന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിനിടെ സി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ കര്‍ഷക വിരുദ്ധ നിലപാടാണ് സിപിഐ സ്വീകരിച്ചതെന്നായിരുന്നു സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.