2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിളളയുടെ വിവാദ പ്രസംഗത്തില്‍ പൊലിസ് കേസെടുത്തു. കോഴിക്കോട് കസബ പൊലിസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 505 (1) (b) വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും ജനങ്ങളെ ഭീഷണിപ്പെടുത്തും വിധം പ്രസംഗിച്ചതിനുമാണ് കേസ്. നട അടയ്ക്കാന്‍ ശബരിമല ക്ഷേത്രം തന്ത്രിക്ക് ധൈര്യം നല്‍കിയത് താനാണെന്നടക്കം വിവാദമായ പ്രസ്താവനകളാണ് കോഴിക്കോട് പിഎസ് ശ്രീധരന്‍ പിളള നടത്തിയത്. യുവമോര്‍ച്ചയുടെ സംസ്ഥാന നേതൃ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.