2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. ടീമിനെ തൃശൂര്‍ സ്വദേശിയായ രാഹുല്‍ വി രാജ് നയിക്കും. മിഡ്ഫീല്‍ഡര്‍ സീസണാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
സതീവന്‍ ബാലനാണ് പരിശീലകന്‍. അണ്ടര്‍ 17 ലോകകപ്പ് താരം കെ. പി രാഹുലും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ബംഗളൂരുവില്‍ ജനുവരി 18 മുതലാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുക. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അന്തമാന്‍ നികോബാര്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ടീമിലാണ് കേരളം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.