2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

പി.കെ ശശിയ്‌ക്കെതിരായ പരാതി മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചു വയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്

തനിക്ക് കിട്ടിയ പരാതി അപ്പോള്‍ത്തന്നെ സംസ്ഥാനനേതൃത്വത്തിന് കൈമാറി. ശശിയ്‌ക്കെതിരെ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

ശശിക്കെതിരെ കഴിഞ്ഞ മാസം 14ന് പരാതിക്കാരി വൃന്ദ കാരാട്ടിന് നേരിട്ട് പരാതി അയച്ചിട്ടും പരാതി മൂടിവെക്കാനാണ് ബൃന്ദ ശ്രമിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബൃന്ദയ്ക്ക് പരാതി ലഭിച്ച ശേഷം പത്തിലേറെ തവണ അവൈലബിള്‍ പിബി ചേര്‍ന്നെങ്കിലും പിബിക്ക് മുന്നില്‍ പരാതി അവതരിപ്പിക്കാന്‍ ബൃന്ദ തയാറായില്ലെന്നും ഇത് വീഴ്ചയും ഗൂഢാലോചനയുമാണെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.

അതേസമയം, തെറ്റുപറ്റിയാല്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് പി.ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. പി.കെ.ശശിക്കെതിരായ പീഡനപരാതിയില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും എസ്ആര്‍പി പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.