2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമായിട്ടില്ല; ശബരിമലയില്‍ സര്‍ക്കാരിനെ പിന്തുണച്ച് കോടതി

കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് ഹൈക്കോടതി നിലപാട്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമായിട്ടില്ല. ശബരിമല നിരീക്ഷണ കമ്മിഷന്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ബുധനാഴ്ച്ച മാത്രം 80000 പേര്‍ ശബരിമലയില്‍ എത്തിയെന്ന് നിരീക്ഷണ സമിതി കോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പൊതുജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷയൊരുക്കുന്നതിനും ക്രമസമാധാനപാലനത്തിനും വേണ്ടിയാണ് നിരോധനാജ്ഞ എന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 144 പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ ആവശ്യമാണ്. ഇത് ഒരിക്കലും ഭക്തര്‍ക്ക് എതിരല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.