2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഇന്ന് വന്ന് നാളെ പോകുന്നവരാണ് കെ.എസ്.ആര്‍.ടി.സി എം.ഡിമാര്‍; തച്ചങ്കരിയ്‌ക്കെതിരെ പന്ന്യന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി സ്വന്തം സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരമെന്നും ഇന്ന് വന്ന് നാളെ പോകുന്നവരാണ് എം.ഡി എന്നത് തച്ചങ്കരി മറക്കരുതെന്നും പന്ന്യന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കവേയാണ് പന്ന്യന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ പേര് പറയന്‍ പോലും കൊള്ളില്ല. എം.ഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണ്. പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെ.എസ്.ആര്‍.ടി.സിയിലെത്തിയത്’- പന്ന്യന്‍ പറഞ്ഞു.

നേരത്തെ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്തനും ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.