2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പി.കെ ശശിയ്‌ക്കെതിരെ പൊലിസ് അന്വേഷണത്തിന് ദേശീയ വനിതാ കമ്മിഷന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് ദേശീയ വനിത കമ്മിഷന്റെ നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനും കമ്മിഷന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫിസില്‍ വച്ച് എം.എല്‍.എ തന്നോടു മോശമായി പെരുമാറിയെന്നാണു സി.പി.എം ദേശീയ നേതൃത്വത്തിനു ഡി.വൈ.എഫ.്‌ഐ നേതാവ് കൂടിയായ യുവതി നല്‍കിയ പരാതി. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

അതേസമയം, പരാതിയില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്നാണു സംസ്ഥാന വനിതാ കമ്മിഷന്റെ നിലപാട്. പരാതി ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്നാണ് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്റെ പ്രതികരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.