2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം; സ്വര്‍ണവും പണവും കവര്‍ന്നു

കണ്ണൂര്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ കവര്‍ച്ച. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചയാണ് കവര്‍ച്ച നടന്നത്. മുഖമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി വിനോദിനെയും ഭാര്യ സരിതയേയും ആക്രമിച്ച് കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു.

മുന്‍ വശത്തെ വാതില്‍ തകര്‍ത്താണ് അക്രമിസംഘം അകത്തുകയറിയത്. 25 പവന്‍ സ്വര്‍ണ്ണവും പണവും എ.ടി.എമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നു.

പരുക്കേറ്റ വിനോദിനെയും ഭാര്യയേയും കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലിസെത്തിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരുക്കേറ്റിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.