2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പൊന്തന്‍പുഴ വനം കേസില്‍ ഹൈക്കോടതി വിധി സര്‍ക്കാരിനെതിരായ കുറ്റപത്രമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൊന്തന്‍പുഴ വനം കേസില്‍ ഹൈക്കോടതി വിധി സര്‍ക്കാരിനെതിരായ കുറ്റപത്രം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേസില്‍ അപ്പീലില്‍ 1971ലെയും 2003 ലെയും വനനിയമങ്ങളെക്കുറിച്ചു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സൂചിപ്പിക്കാത്തതിനാല്‍ ആ വിഷയത്തിലേക്ക് കടക്കുന്നില്ലെന്നു ജഡ്ജ്‌മെന്റില്‍ എടുത്തുപറയുന്നു.

ഈ നിയമങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്താതെ സര്‍ക്കാര്‍ വക്കീല്‍ ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും പൊന്തന്‍പുഴ കാട് സ്വകാര്യവ്യക്തികളിലേക്കു എത്തുമ്പോള്‍ സഹായമാകുന്നത് പാറമട ലോബിക്കാണെന്നും ചെന്നിത്തല പറഞ്ഞു.

വനഭൂമിയുടെ നൂറു മീറ്റര്‍ അകലെയാണ് ഒരു പാറമട പ്രവര്‍ത്തിച്ചിരുന്നത്. പാറപൊട്ടിച്ച് വനത്തിന്റെ 35 മീറ്റര്‍ അടുത്തു വരെ എത്തിയപ്പോഴാണ് തുടര്‍ഖനനത്തിനു അനുമതി നിഷേധിക്കപ്പെട്ടത്. ഇതിപ്പോള്‍ സര്‍ക്കാരിന് വനത്തില്‍ അധികാരമില്ലെന്ന് കോടതി കണ്ടെത്തിയതിനാല്‍ പാറമട തുറന്നു പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങുകയാണ്. കാടും കായലും പുഴകളും കയ്യേറാന്‍ കൂട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ കേരളത്തിനോട് ചെയ്യുന്നത് കൊടുംക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പൊന്തൻപുഴ വനം കേസിൽ ഹൈക്കോടതി വിധി സർക്കാരിനെതിരായ കുറ്റപത്രം തന്നെയാണ്. വിധിയുടെ അവസാന വാചകം പറയുന്നത് ശ്രദ്ധിക്കുക. Suffice it to say that the question whether there has been a vesting under the 1971 act or the 2003 act has not been considered in this appeal since the parties are yet to join issues thereon. കേസിൽ അപ്പീലിൽ 1971ലെയും 2003 ലെയും വനനിയമങ്ങളെക്കുറിച്ചു സർക്കാർ അഭിഭാഷകൻ കോടതിയിൽ സൂചിപ്പിക്കാത്തതിനാൽ ആ വിഷയത്തിലേക്ക് കടക്കുന്നില്ലെന്നു ജഡ്ജ്‌മെന്റിൽ എടുത്തുപറയുന്നു.
ഈ നിയമങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെടുത്താതെ സർക്കാർ വക്കീൽ ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്.

സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നും പൊന്തൻപുഴ കാട് സ്വകാര്യവ്യക്തികളിലേക്കു എത്തുമ്പോൾ സഹായമാകുന്നത് പാറമട ലോബിക്കാണ്. വനഭൂമിയുടെ നൂറു മീറ്റർ അകലെയാണ് ഒരു പാറമട പ്രവർത്തിച്ചിരുന്നത്. പാറപൊട്ടിച്ച് വനത്തിന്റെ 35 മീറ്റർ അടുത്തു വരെ എത്തിയപ്പോഴാണ് തുടർഖനനത്തിനു അനുമതി നിഷേധിക്കപ്പെട്ടത്. ഇതിപ്പോൾ സർക്കാരിന് വനത്തിൽ അധികാരമില്ലെന്ന് കോടതി കണ്ടെത്തിയതിനാൽ പാറമട തുറന്നു പ്രവർത്തിക്കാൻ അവസരമൊരുങ്ങുകയാണ്. കാടും കായലും പുഴകളും കയ്യേറാൻ കൂട്ട് നിൽക്കുന്ന സർക്കാർ കേരളത്തിനോട് ചെയ്യുന്നത് കൊടുംക്രൂരതയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.