2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

അന്താരാഷ്ട്ര കള്ളക്കടത്തു തലവന്‍ ബിഷു ശൈഖ് അറസ്റ്റില്‍

കൊച്ചി: ഇന്തോ- ബംഗ്ലാദേശ് അതിര്‍ത്തി വഴി കള്ളക്കടത്തു നടത്തുന്ന സംഘത്തലവന്‍ ബിഷു ശൈഖ് അറസ്റ്റില്‍. കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദില്‍ വെച്ച് കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ബിഷു ശൈഖിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മലയാളി ബി.എസ്.എഫ് ജവാന്‍ ജിബു.ഡി മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് ബിഷു ശൈഖിലെത്തിയത്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.

ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ജിബുവിനെ പശ്ചിമബംഗാളില്‍ നിന്ന് വരുന്നതിനിടെ ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് പിടികൂടിയത്. വലിയ ട്രോളി ബാഗില്‍ പ്ലാസ്റ്റിക് കവറിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.