2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അഭയ കേസ്: പ്രതികളുടെ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ പ്രതികളുടെ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് തിരുവനന്തപുരം സി.ബി.ഐ കോടതി നാളത്തേക്ക് മാറ്റി.

ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികള്‍ ഏഴുവര്‍ഷം മുന്‍പ് വിടുതല്‍ ഹരജി ഫയല്‍ ചെയ്തശേഷം വാദം കേള്‍ക്കാതെ നീട്ടിക്കൊണ്ട് പോയതിനെതിരേ സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞ മാസം അന്ത്യശാസനം കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്ന് പ്രതികളുടെയും വിടുതല്‍ ഹരജിയില്‍ സി.ബി.ഐയുടെ വാദം പൂര്‍ത്തിയാക്കി ഇന്ന് വിധി പറയുന്നത്. ഹരജികളില്‍ ഫെബ്രുവരി 27 ന് വാദം പൂര്‍ത്തിയായിരുന്നു.

അഭയകേസില്‍ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമുളള കുറ്റത്തിന് ക്രൈം ബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി മൈക്കിളിനെ നാലം പ്രതിയാക്കി സി.ബി.ഐ കോടതി ജനുവരി 22 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മൈക്കിള്‍ ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹരജിയിലും ഇന്ന് അന്തിമവാദം കേള്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.