2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയാണെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ദുരിതാശ്വാസ നിധി പിരിക്കാന്‍ മന്ത്രിമാര്‍ വിദേശത്ത് പേകേണ്ട ആവശ്യമില്ല. മന്ത്രിമാര്‍ വിദേശത്തേക്ക് പോകുന്ന പണം മതി കലോത്സവം നടത്താനെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ലൈംഗികാതിക്രമക്കേസില്‍ പി.കെ ശശിക്കെതിരെ കേസെടുക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. യു.ഡി.എഫ് എം.എല്‍.എ മാര്‍ക്കും എല്‍.എഡി.എഫ് എം.എല്‍.എമാര്‍ക്കും രണ്ട് നീതി ശരിയല്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.