2019 February 15 Friday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മുക്കത്ത് ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

മുക്കം: മുക്കം നഗരസഭയിലെ കല്ലുരുട്ടിയില്‍ ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഏഴരമണിയോട് കൂടിയായിരുന്നു സംഭവം. കല്ലുരുട്ടി സ്വദേശി സ്‌നേഹയുടെ മുഖത്താണ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ സ്വദേശി ജയ്‌സണ്‍ ആസിഡ് ഒഴിച്ചത്. ഏറെക്കാലമായി വിദേശത്തായിരുന്ന ജയ്‌സണ്‍ അടുത്തകാലത്താണ് നാട്ടിലെത്തിയത്. മുക്കം പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.