2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കോഴിക്കോട് ബീച്ചില്‍ വിരുന്നെത്തിയ രാജഹംസങ്ങള്‍- video

കോഴിക്കോട്: പക്ഷിപ്രേമികള്‍ക്ക് കൗതുകമായി കോഴിക്കോട് ബീച്ചില്‍ രാജഹംസങ്ങള്‍ വിരുന്നെത്തി. അഞ്ച് രാജഹംസങ്ങളാണ് ഇന്ന് രാവിലെയോടെ ബീച്ചില്‍ എത്തിയത്.

കഴുത്തിനും കാലുകള്‍ക്കും വളരെയധികം നീളമുള്ള സുന്ദരിയാണ് ഗ്രെയ്റ്റര്‍ ഫ്‌ലമിംഗോ എന്ന രാജഹംസം. ഇന്ത്യയില്‍ പശ്ചിമോത്തര ഭാഗങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഇവ ദേശാടനം ചെയ്യാറുണ്ട്.

സാധാരണയായി ഇവയുടെ തൂവലുകള്‍ക്കും കാലുകള്‍ക്കും പിങ്ക് നിറം കലര്‍ന്ന വെളുപ്പാണ്. ബീച്ചില്‍ എത്തിയ രാജഹംസങ്ങള്‍ കുഞ്ഞായതിനാല്‍ ഇതിന്റെ ചിറകുകള്‍ക്ക് പിങ്ക് നിറം വന്നിട്ടില്ല.രാജഹംസങ്ങളെ കാണാനും ചിത്രം പകര്‍ത്താനുമായി ധാരാളം പേരാണ് ബീച്ചിലെത്തിയത്.

ക്ഷിപ്രേമികള്‍ക്ക് കൗതുകമായി കോഴിക്കോട് ബീച്ചില്‍ രാജഹംസങ്ങള്‍ വിരുന്നെത്തി

കോഴിക്കോട് ബീച്ചില്‍ വിരുന്നെത്തിയ രാജഹംസങ്ങള്‍Read more at: http://suprabhaatham.com/03-12-18-6589756418897546654/camera Nidhish Krishnan

ഇനിപ്പറയുന്നതിൽ Suprabhaatham Daily പോസ്‌റ്റുചെയ്‌തത് 2018, ഡിസംബര്‍ 2, ഞായറാഴ്ച


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.