2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൗറ വ്യാവസായിക മേഖലയില്‍ തീപിടിത്തം

 

കൊല്‍ക്കത്ത: പ.ബംഗാളിലെ ഹൗറയിലെ ബിനാനി വ്യാവസായിക മേഖലയില്‍ വന്‍അഗ്‌നിബാധ. ചണ ഫാക്ടറിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. അഞ്ച് വസ്ത്രനിര്‍മാണ ഫാക്ടറികള്‍ അഗ്നിക്കിരയായിട്ടുണ്ട്.
തീപിടിത്തത്തെ തുടര്‍ന്ന് ഹൗറ മേഖല മണിക്കൂറുകളോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി സോവന്‍ ചാറ്റര്‍ജി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സ്ഥലത്തെത്തി.
അതേസമയം അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും തീയണക്കാനുള്ള സംവിധാനങ്ങളില്ലാതെയായിരുന്നു ഇവരെത്തിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് ചണം, തുണി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതുകാരണം തീപിടിത്തം മേഖലയിലെല്ലാം വ്യാപിക്കുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. നിരവധി ചെറുതും വലുതുമായ ഫാക്ടറികള്‍ മേഖലയിലുണ്ട്. തീ ആളിക്കത്തി തുടങ്ങിയ ഭാഗത്ത് മെഷിനുകള്‍ക്കുവേണ്ടി സൂക്ഷിച്ചിരുന്ന എണ്ണയുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.