2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

ഹ്യൂണ്ടായി അവതരിപ്പിക്കുന്നു, പുതുതലമുറ വെര്‍ണ

ന്യൂഡല്‍ഹി: വാഹന രംഗത്തുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്ന് മനസ്സിലാക്കി അത് തങ്ങളുടെ കാറുകളില്‍ എത്തിക്കാന്‍ മത്സരിക്കുന്നവരാണ് ഹ്യൂണ്ടായി. പുതുതലമുറ കാറുകളിറക്കിയും തങ്ങളുടെ പഴയ മോഡലുകള്‍ പരിഷ്‌കരിച്ചും ഹ്യൂണ്ടായി ഇടക്കിടെ കാര്‍ പ്രേമികളെ ഞെട്ടിക്കാറുണ്ട്.

മിഡ് സൈസ് സെഡാന്‍ ആയ വെര്‍ണയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഒടുവിലായി ഇവര്‍ ഇറക്കുന്നത്.

അഞ്ചാം തലമുറ വെര്‍ണയ്ക്ക് 7.99-12.33 ലക്ഷമാണ് ആരംഭ വില. ഭംഗിയുടെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് പുതിയ വെര്‍ണയും.

ടെക്‌നോളജി,സുരക്ഷ,യാത്ര എന്നിവയ്‌ക്കെല്ലാം ഏറെ ആനന്ദം നല്‍കുന്ന ഒന്നാണ് വെര്‍ണ. സെഡാന്‍ ഇനത്തില്‍ പുതിയ ഒരു മുഖമുദ്ര പതിപ്പിക്കുകയാണ് ഇതിലൂടെ ഹ്യൂണ്ടായ് ചെയ്യുന്നത്.

2006ലാണ് ആദ്യമായി വെര്‍ണ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതുവരെയായി 3.71 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞിട്ടുണ്ട്. മാരുതിയുടെ സിയസ്,ഹോണ്ട സിറ്റി എന്നിവയുമായാണ് വെര്‍ണയുടെ ഏറ്റുമുട്ടല്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.