2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഹോളി ആഘോഷത്തിനിടെ ബി.ജെ.പി എം.എല്‍.എക്ക് വെടിയേറ്റു

 

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂരിലെ ബി.ജെ.പി എം.എല്‍.എ യോഗേഷ് വര്‍മയ്ക്ക് ഹോളി ആഘോഷത്തിനിടെ വെടിയേറ്റു. വലതുകാലില്‍ ബുള്ളറ്റ് തുളച്ചുകയറിയ എം.എല്‍.എയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി.

അദ്ദേഹം അപകടനില തരണംചെയ്തതായും എന്നാല്‍ ഇപ്പോള്‍ മൊഴിരേഖപ്പെടുത്താന്‍ കഴിയുന്ന അവസ്ഥയിലില്ലെന്നും ലഖിംപൂര്‍ കലക്ടര്‍ എസ്. സിങ് അറിയിച്ചു.
ലഖിംപൂരിലെ പാര്‍ട്ടി ഓഫിസില്‍വച്ചാണ് ഇന്നലെ എം.എല്‍.എ പ്രവര്‍ത്തകര്‍ക്കൊപ്പം ഹോളി ആഘോഷിച്ചത്. വീട്ടിലേക്കു പുറപ്പെടാനിരുന്ന എം.എല്‍.എയുടെ അടുത്തെത്തിയ തോക്കുധാരി അദ്യം എം.എല്‍.എയുടെ അടുത്തുനിന്ന് അനുഗ്രഹം വാങ്ങുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.