2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

‘ഹോണറിങ് സെറിമണി’ സംഘടിപ്പിച്ചു

ഫാറൂഖ്: അധ്യാപക ദിനത്തിന്റ ഭാഗമായി ഫാറൂഖ് കോളജില്‍ ‘ഹോണറിങ് സെറിമണി’ സംഘടിപ്പിച്ചു. പ്രൊഫ. എന്‍.പി ഹാഫിസ് മുഹമ്മദ്  മുഖ്യപ്രഭാഷണം നടത്തി.  
അധ്യാപനം ബദലുകളില്ലാത്ത സാമൂഹിക സമര്‍പ്പണമാണെന്നും അത് വേരിട്ടൊരു മധുരമാണെന്നും പ്രൊഫ. എന്‍.പി ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
  ഫാറൂഖ് കോളജില്‍  കാല്‍ നൂറ്റാണ്ട് അധ്യാപനം പൂര്‍ത്തിയാക്കിയ അധ്യാപകരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
 സ്റ്റാഫ് ക്ലബ് പ്രസിഡന്റ് പ്രൊഫ. ഇ.പി ഇമ്പിച്ചി കോയ അധ്യക്ഷനായി. ഡോ. സാജിദ (സ്റ്റാഫ് ക്ലബ്ബ് മുന്‍ സെക്രട്ടറി), ഡോ. ഹബീബ് റഹ്മാന്‍ (എക്‌സ് ഒഫീഷ്യോ മെമ്പര്‍, സ്റ്റാഫ് ക്ലബ്ബ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഡോ. ശാലിന ബീഗം സ്വാഗതവും ട്രഷറര്‍ ഡോ. യു.പി. മുഹമ്മദ് ആബിദ് നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.