2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

ഹോഡ്‌സന്‍ രാജിവച്ചു

പാരിസ്: ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്‌സന്‍ രാജിവച്ചു. യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനെതിരായ തോല്‍വിയാണ് ഹോഡ്‌സന്റെ രാജിയിലേക്ക് നയിച്ചത്. നേരത്തെ 2012ല്‍ ഫാബിയോ കപ്പെല്ലോയ്ക്ക് പകരക്കാരനായാണ് ഹോഡ്‌സന്‍ ഇംഗ്ലണ്ടിനെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 56 മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച ഹോഡ്‌സന്‍ ടീമിനെ 33 മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ചു. യൂറോയില്‍ ഹോഡ്‌സന്റ ടീം സെലക്ഷനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇതും രാജിക്ക് പ്രേരിപ്പിച്ചതായാണ് സൂചന. 

ഇത്തരത്തില്‍ കാര്യങ്ങള്‍ അവസാനിച്ചതില്‍ നിരാശയുണ്ട്. രാജി എന്റെ വ്യക്തിപരമായ തീരുമാനമാണ്. ടീമിന്റെ പ്രകടനത്തിലും കടുത്ത നിരാശയുണ്ട്. എന്നാല്‍ ഇതൊക്കെ കളിക്കളത്തില്‍ സംഭവിക്കുന്നതാണ്. അതിനെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇപ്പോള്‍ താന്‍ ടീമിന്റെ പരിശീലക സ്ഥാനം മാറുന്നു. കഴിവുള്ള ഒരുപാട് പേര്‍ ടീമിലുണ്ട്. പുതിയ പരിശീലകന് ടീമിനെ മികച്ച നിലയിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും ഹോഡ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 ടീമിന്റെ കോച്ച് ഗരത് സൗത്ത്‌ഗേറ്റിന്റെ പേര് കോച്ചിങ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വിദേശ കോച്ചുമാരെ ഇംഗ്ലണ്ട് പരിഗണിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.