2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഹോട്ടല്‍ അഴിമതി: ലാലുവിന്റെ ഭാര്യക്കും മകനും ജാമ്യം

ന്യൂഡല്‍ഹി: ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേ ഉടമസ്ഥതയിലുള്ള ഹോട്ടലുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതികളാക്കപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം നല്‍കി.
പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാര്‍ ആണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. ഇത് ജയിലില്‍ കഴിയുന്ന ലാലുവിന് വലിയ ആശ്വാസം നല്‍കുന്നതാണ്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാര്‍ഖണ്ഡിലെ ജയിലിലാണ് ലാലു ഇപ്പോഴുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.