2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹോട്ടലുടമയേയും കുടുംബത്തേയും വീടു കയറി അക്രമിച്ചു

ശ്രീകണ്ഠപുരം: ചുഴലിയില്‍ ഹോട്ടലുമയേയും കുടുംബത്തേയും വീട് കയറി അക്രമിച്ചുവെന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ കേസ്. ചാലുവയലിലെ ആലവീട്ടില്‍ അബൂബക്കര്‍ (52), ഭാര്യ റുഖിയ (48), മകള്‍ സുഹറ (24), സജ്‌ന(21), സുഹറയുടെ മകന്‍ അബ്‌സര്‍ (10) എന്നിവരെ പരുക്കുകളോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ വീട് കയറി അക്രമിച്ച് ജനല്‍ പാളികളും വീട്ടുപകരണങ്ങളും നശിപ്പിച്ചുവെന്നാണു കേസ്. സ്വത്ത് തര്‍ക്കമാണ് കാരണമെന്നു പറയുന്നു.
ശ്രീകണ്ഠപുരം പൊലിസ് കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.