2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന

പുതുക്കാട്: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി പുതുക്കാട് പഞ്ചായത്തിലെ ഹോട്ടലുകളും തട്ടുകടകളും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത പൊറോട്ട, ചപ്പാത്തി, എണ്ണ പലഹാരങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍പന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വ്യാപാരികളില്‍നിന്ന് 7,000 രൂപ വീതം പിഴയീടാക്കി. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ് പരിശോധിക്കുകയും ചെയ്തു. തിളപ്പിച്ചാറിയ കുടിവെള്ളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോര്‍ജ് മാത്യു, മറ്റത്തൂര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.ആര്‍ സുരേഷ്, പുതുക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എന്‍ വിദ്യാധരന്‍, ജെ.എച്ച്.ഐമാരായ മന്‍ജിത്, രാജേഷ്, ബാബു, രാഗേഷ് പരിശോധനയ്ക്കു നേതൃത്വം നല്‍കി.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.