2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

ഹോക്കി വേള്‍ഡ് ലീഗ്: സഡന്‍ ഡെത്തില്‍ ബെല്‍ജിയത്തെ വീഴ്ത്തി ഇന്ത്യ സെമിയില്‍

ഭുവനേശ്വര്‍: ത്രില്ലര്‍ പോരാട്ടത്തില്‍ കരുത്തരായ ബെല്‍ജിയത്തെ കീഴടക്കി ഇന്ത്യ ഹോക്കി വേള്‍ഡ് ലീഗിന്റെ സെമിയിലേക്ക് മുന്നേറി. നിശ്ചിത സമയത്ത് മത്സരം 3-3ന് സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 3-2ന് ഇന്ത്യ വിജയം പിടിക്കുകയായിരുന്നു. സഡന്‍ ഡെത്തിലാണ് ഇന്ത്യന്‍ വിജയം. ഇത് രണ്ടാം തവണയാണ് വേള്‍ഡ് ലീഗ് ഫൈനലിലേക്ക് ഇന്ത്യ കടക്കുന്നത്. നിശ്ചിത സമയത്തെന്ന പോലെ ഷൂട്ടൗട്ടിലും മത്സരം 2-2 എന്ന നില വന്നു. എന്നാല്‍ സഡന്‍ ഡെത്തില്‍ ഹര്‍മന്‍പ്രീത് സിങ് ലക്ഷ്യം കണ്ടപ്പോള്‍ ബെല്‍ജിയം താരത്തിന്റെ ഷോട്ട് തടുത്തിട്ട് ഗോള്‍ കീപ്പര്‍ ആകാഷ് ചിക്‌തെ ഇന്ത്യയെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നിശ്ചിത സമയത്ത് 31ാം മിനുട്ടില്‍ ഗുര്‍ജന്ത് സിങ്, 35ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിങ്, 47ാം മിനുട്ടില്‍ രുപിന്ദര്‍ പാല്‍ സിങ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇംഗ്ലണ്ട്- അര്‍ജന്റീന പോരാട്ടത്തിലെ വിജയികളാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്നലെ നടന്ന മറ്റൊരു പോരാട്ടത്തില്‍ ആസ്‌ത്രേലിയ 4-1ന് സ്‌പെയിനിനെ വീഴ്ത്തി സെമിയിലേക്ക് കടന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.