2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഹോക്കി: വനിതകള്‍ ഫൈനലില്‍ വീണു

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ പ്രതീക്ഷയുമായി കളത്തിലിറങ്ങിയ വനിതാ ഹോക്കി ടീമിന് ഞെട്ടിക്കുന്ന തോല്‍വി. ഫൈനലില്‍ ജപ്പാനു മുന്നില്‍ 2-1ന് തോറ്റതോടെ ഇന്ത്യന്‍ ടീമിന് വെള്ളിമെഡലുമായി മടങ്ങേണ്ടിവന്നു. 1982നു ശേഷം ആദ്യമായി സ്വര്‍ണം തേടിയെത്തിയ ഇന്ത്യയെയാണ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജപ്പാന്‍ തോല്‍പ്പിച്ചത്. ജപ്പാന്റെ രണ്ടുഗോളുകളും പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു. പതിനൊന്നാം മിനുട്ടില്‍ മിയാമിയാണ് ജപ്പാനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. 25ാം മിനുട്ടില്‍ നേഹ ഗോയാല്‍ ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ മടക്കിയെങ്കിലും 44ാം മിനുട്ടില്‍ മൊട്ടോമി കവുമാരി ജപ്പാന്റെ വിജയഗോള്‍ നേടി.
സമനിലനേടാന്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം പുറത്തെടുത്ത ജപ്പാന്‍ സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. നേരത്തെ സെമിയില്‍ മലേഷ്യയോട് പരാജയപ്പെട്ട് ഇന്ത്യന്‍ പുരുഷ ടീം പുറത്തായിരുന്നു. ഇന്ന് പാക്കിസ്താനുമായി വെങ്കല മെഡലിന് വേണ്ടി ഇന്ത്യ മത്സരിക്കും. 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ വെള്ളി മെഡല്‍ നേടിയാണ് ഇന്ത്യന്‍ പെണ്‍കൊടികള്‍ ചരിത്രത്തിന്റെ ഭാഗമായത്. ഫൈനല്‍ കളിക്കുന്നതാകട്ടെ മൂന്നാമത്തെ തവണയും. 2002ല്‍ മെഡലൊന്നും നേടാതെ മടങ്ങിയ ഇന്ത്യ 2006ലും 2014ലും വെങ്കലം നേടിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.