2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഹോക്കി താരം സര്‍ദാര്‍ സിങ് വിരമിച്ചു

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും ടീമിന്റെ നട്ടെല്ലുമായ സര്‍ദാര്‍ സിങ് രാജ്യാന്തര ഹോക്കിയില്‍ നിന്നു വിരമിച്ചു. 12 വര്‍ഷം നീണ്ട കരിയറിനു ശേഷമാണു താരം വിരമിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ സംഘത്തിലും സര്‍ദാറുണ്ടായിരുന്നു. യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണു വിരമിച്ചതെന്നാണ് വിശദീകരണം.
350 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം 32-ാം വയസ്സിലും ഹോക്കി ടീമിലെ ഏറ്റവും ഫിറ്റ് താരമായിരുന്നു. ഏഷ്യന്‍ ഗെയിംസിനു മുമ്പുള്ള യോയോ ടെസ്റ്റില്‍ 21.4 എന്ന സ്‌കോര്‍ സ്വന്തമാക്കി.
വേണമെങ്കില്‍ രണ്ടണ്ടു മൂന്നു വര്‍ഷം കൂടി കളി തുടരാമായിരുന്നു. എന്നാല്‍ എല്ലാറ്റിനും ഒരു അവസാനം ആവശ്യമാണ്. ഇതാണ് ഏറ്റവും മികച്ച സമയമെന്നു തോന്നുന്നുവെന്നും സര്‍ദാര്‍ സിംഗ് പറഞ്ഞു.
തന്റെ തീരുമാനം ഹോക്കി ഇന്ത്യയെയും ദേശീയ കോച്ച് ഹരേന്ദ്ര സിംഗിനെയും അറിയിച്ചിട്ടുണ്ട്. ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കരുതിയിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു എന്നു സര്‍ദാര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.