2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഹോക്കി: ഇന്ത്യന്‍ ടീമിന് വമ്പന്‍ തോല്‍വി

ന്യൂഡല്‍ഹി: ഒളിംപിക്‌സിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വമ്പന്‍ തോല്‍വി. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് സ്‌പെയിനിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ഏറെ പ്രതീക്ഷയുമായി റിയോയില്‍ മത്സരിക്കാനിറങ്ങുന്ന ഇന്ത്യക്ക് തോല്‍വി കനത്ത തിരിച്ചടിയാണ്. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച സ്‌പെയിന്‍ 10ാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. സാവി ലിയോനാര്‍ട്ടായിരുന്നു സ്‌കോറര്‍. 21ാം മിനുട്ടില്‍ രൂപീന്ദര്‍ പാല്‍ സിങിലൂടെ ഇന്ത്യ ഗോള്‍ മടക്കിയെങ്കിലും ലിയോനാര്‍ട്ട് വീണ്ടും സ്‌പെയിനിനെ മുന്നിലെത്തിച്ചു. പിന്നീട് ക്വമേദ ഇരട്ട ഗോള്‍ നേടി സ്‌പെയിനിന് വമ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.